News

news-image
ആല്‍ഫ പാലിയേറ്റീവ് കെയര്‍ വിഷന്‍ 2030 ശില്‍പ്പശാല കൊല്ലം ജില്ലയില്‍

കൊല്ലം: സംസ്ഥാനം മുഴുവന്‍ കാര്യക്ഷമമായ പാലിയേറ്റീവ് കെയര്‍ സേവന ശൃംഖലകള്‍ സ്ഥാപിക്കുന്നതിലൂടെ വേദനയും ദുരിതവുമില്ലാത്ത കാരുണ്യ കേരളം എന്ന ലക്ഷ്യവുമായി രാജ്യത്തെ പ്രമുഖ പാലിയേറ്റീവ് കെയര്‍ ശൃംഖലയായ ആല്‍ഫ പാലിയേറ്റീവ് കെയറിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന രണ്ടു ശില്‍പ്പശാലകള്‍ക്ക് കൊല്ലം ജില്ലയില്‍ തുടക്കംകുറിച്ചു.

കൊല്ലം സി ഫോര്‍ യു കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പ്പശാലയില്‍ ആല്‍ഫ പാലിയേറ്റീവ് കെയര്‍ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍ ആമുഖ പ്രഭാഷണം നടത്തി. വിഷന്‍ 2030 സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ അംജിത്കുമാര്‍ സ്വാഗതവും കമ്യൂണിറ്റി ഡവലപ്മെന്‍റ് ഓഫീസര്‍ റോബിന്‍ പോള്‍ നന്ദിയും പറഞ്ഞു.

പാലിയേറ്റീവ് കെയര്‍ വെല്ലുവിളികളും പരിഹാരങ്ങളും എന്ന വിഷയം ആല്‍ഫ ചെയര്‍മാന്‍ കെ.എം.നൂര്‍ദീന്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ചര്‍ച്ചയും കമ്മിറ്റീ രൂപീകരണവും നടന്നു. കൊല്ലം കോര്‍പ്പറേഷനെയും സമീപപ്രദേശങ്ങളിലെ ഗ്രാമപഞ്ചായത്തുകളെയും ഉള്‍പ്പെടുത്തി പുതിയ ലിങ്ക് സെന്‍റര്‍ തുടങ്ങുന്നതിനായി സബീന സലിം - പ്രസിഡന്‍റ്, രാജലക്ഷ്മി, ഷീജ എം- വൈസ് പ്രസിഡന്‍റുമാര്‍, പ്രീത മനോജ് - സെക്രട്ടറി, ബിന്ദു ശ്രീലാല്‍- മിനി എ.- വൈസ് പ്രസിഡന്‍റുമാര്‍, ജയലക്ഷ്മി- ട്രഷറര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് രൂപം നല്‍കി.

2030നു മുമ്പ് കേരളത്തിലെ എല്ലാ ജില്ലകളിലും ജനകീയ ഉടമസ്ഥതയിലുള്ള ലിങ്ക് സെന്‍ററുകളും ഹോസ്പീസുകളും സ്ഥാപിച്ച് അനാവശ്യമായി വേദനകളനുഭവിക്കാത്ത കേരള സമൂഹത്തിനായുള്ള ആല്‍ഫ പാലിയേറ്റീവ് കെയറിന്‍റെ പദ്ധതിയാണ് വിഷന്‍ 2030.

Read More
news-image
ആല്‍ഫ പാലിയേറ്റീവ് കെയര്‍ വിഷന്‍ 2030 ശില്‍പ്പശാല കാട്ടാകടയില്‍

കാട്ടാക്കട: സംസ്ഥാനം മുഴുവന്‍ കാര്യക്ഷമമായ പാലിയേറ്റീവ് കെയര്‍ സേവന ശൃംഖലകള്‍ സ്ഥാപിക്കുന്നതിലൂടെ വേദനയും ദുരിതവുമില്ലാത്ത കാരുണ്യ കേരളം എന്ന ലക്ഷ്യവുമായി രാജ്യത്തെ പ്രമുഖ പാലിയേറ്റീവ് കെയര്‍ ശൃംഖലയായ ആല്‍ഫ പാലിയേറ്റീവ് കെയറിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരം കാട്ടാകടയില്‍ ശില്‍പ്പശാല നടത്തി.

ആര്‍.കെ.എന്‍. ഹാളില്‍ നടന്ന ശില്‍പ്പശാല കാട്ടാക്കട ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് മഞ്ജുഷ, മെംബര്‍മാരായ റാണി ചന്ദ്രിക, ലതാകുമാരി, മലയന്‍കീഴ് ഗ്രാമപഞ്ചായത്ത് മെംബര്‍മാരായ അജിത, ബിന്ദു ഒ.ജി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആല്‍ഫ പാലിയേറ്റീവ് കെയര്‍ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍ ആമുഖ പ്രഭാഷണം നടത്തി. വിഷന്‍ 2030 തിരുവനന്തപുരം ജില്ലാ ഡയറക്ടര്‍ പുളിമൂട്ടില്‍ ഉണ്ണി സ്വാഗതവും സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ അംജിത്കുമാര്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന ശില്‍പ്പശാലയില്‍  പാലിയേറ്റീവ് കെയര്‍ വെല്ലുവിളികളും പരിഹാരങ്ങളും എന്ന വിഷയം ആല്‍ഫ ചെയര്‍മാന്‍ കെ.എം.നൂര്‍ദീന്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ചര്‍ച്ചയും കമ്മിറ്റീ രൂപീകരണവും നടന്നു. കാട്ടാകട കേന്ദ്രീകരിച്ച് സമീപപ്രദേശങ്ങളിലെ ഗ്രാമപഞ്ചായത്തുകളെകൂടി ഉള്‍പ്പെടുത്തി പുതിയ ലിങ്ക് സെന്‍റര്‍ തുടങ്ങുന്നതിനായി ശാന്തകുമാരി - പ്രസിഡന്‍റ്, ഒ. റാണി ചന്ദ്രിക, എ.മഞ്ജുഷ- വൈസ് പ്രസിഡന്‍റുമാര്‍, എസ്. ലതാകുമാരി - സെക്രട്ടറി, അജി ഷാജഹാന്‍, സി. തിലോത്തമ- വൈസ് പ്രസിഡന്‍റുമാര്‍, ശോഭന ചന്ദ്രന്‍- ട്രഷറര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് രൂപം നല്‍കി.

2030നു മുമ്പ് കേരളത്തിലെ എല്ലാ ജില്ലകളിലും ജനകീയ ഉടമസ്ഥതയിലുള്ള ലിങ്ക് സെന്‍ററുകളും ഹോസ്പീസുകളും സ്ഥാപിച്ച് അനാവശ്യമായി വേദനകളനുഭവിക്കാത്ത കേരള സമൂഹത്തിനായുള്ള ആല്‍ഫ പാലിയേറ്റീവ് കെയറിന്‍റെ പദ്ധതിയാണ് വിഷന്‍ 2030.

Read More
news-image
ആല്‍ഫ പാലിയേറ്റീവ് കെയര്‍ വിഷന്‍ 2030 രണ്ടാംഘട്ട ശില്‍പ്പശാലകള്‍ക്ക് തുടക്കമായി; ആദ്യ ശില്‍പ്പശാല നെയ്യാറ്റിന്‍കരയില്‍

നെയ്യാറ്റിന്‍കര: സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനാകാത്ത തരത്തില്‍ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് സംസ്ഥാനം മുഴുവന്‍ കാര്യക്ഷമമായ പാലിയേറ്റീവ് കെയര്‍ സേവന ശൃംഖലകള്‍ സ്ഥാപിക്കാനും വേദനയും ദുരിതവുമില്ലാത്ത കേരളം എന്ന സ്വപ്ന പദ്ധതി നടപ്പാക്കുന്നതിനുമായി രാജ്യത്തെ പ്രമുഖ പാലിയേറ്റീവ് കെയര്‍ ശൃംഖലയായ ആല്‍ഫ പാലിയേറ്റീവ് കെയറിന്‍റെ രണ്ടാംഘട്ട ശില്‍പ്പശാലകള്‍ക്ക് തുടക്കമായി.

Read More
news-image
ആൽഫാ പാലിയേറ്റീവ്കെയറിനു പുതിയ ആംബുലൻസ് കൈ മാറി

തൃശൂർ: രണ്ടു പതിറ്റാണ്ടായി തൃശ്ശൂർ ജില്ലയിലെ എടമുട്ടം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആൽഫാ പാലിയേറ്റീവ് കെയറിനു ഒരു പുതിയ ആംബുലൻസ് എന്ന സ്വപ്നം സാക്ഷാത്ക്കാരമായി.2024 ഏപ്രിൽ 29 രാവിലെ 10 നു എടമുട്ടം ആൽഫാ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ ബഹുമാന്യനായ എം എൽ എ ശ്രീ സി.സി. മുകുന്ദൻ ആൽഫാ ഡയാലിസിസ് സെൻ്ററിനു  ഔദ്യോഗികമായി ആംബുലൻസ് കൈ മാറി .

Read More
news-image
Inauguration of 15th Annual Dinner by Alpha Palliative Care Overseas Chapter in Sharjah Bolsters Palliative Care Efforts in India

Sharjah, UAE - March 2, 2024


In a dazzling display of unity and philanthropy, the 15th Annual Dinner organized by the Alpha Palliative Care Overseas Chapter unfolded with grandeur at the prestigious Jawaher Convention Centre in Sharjah, UAE. The esteemed event was graced by the presence of His Excellency Bijender Singh, Consul of Consular & Welfare at the Consulate General of India, who inaugurated the evening with an inspiring address.

Read More