news details image

ആൽഫാ പാലിയേറ്റീവ്കെയറിനു പുതിയ ആംബുലൻസ് കൈ മാറി

29 April 2024

തൃശൂർ: രണ്ടു പതിറ്റാണ്ടായി തൃശ്ശൂർ ജില്ലയിലെ എടമുട്ടം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആൽഫാ പാലിയേറ്റീവ് കെയറിനു ഒരു പുതിയ ആംബുലൻസ് എന്ന സ്വപ്നം സാക്ഷാത്ക്കാരമായി.2024 ഏപ്രിൽ 29 രാവിലെ 10 നു എടമുട്ടം ആൽഫാ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ ബഹുമാന്യനായ എം എൽ എ ശ്രീ സി.സി. മുകുന്ദൻ ആൽഫാ ഡയാലിസിസ് സെൻ്ററിനു  ഔദ്യോഗികമായി ആംബുലൻസ് കൈ മാറി . ആൽഫാ പാലിയേറ്റീവ് കെയർ ചെയർമാൻ ശ്രീ നൂർദിൻ അവർകളുടെ നേതൃത്വത്തിൽ വലപ്പാട് ഗ്രാമ പഞ്ചായത്ത് ഔദ്യോഗിക പ്രതിനിധിയുടെ അധ്യക്ഷതയിലും നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രതിനിധി,തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധി  തുടങ്ങിയവരും മറ്റു ജനപ്രതിനിധികളും പങ്കെടുത്തു.നാട്ടിക നിയോജക മണ്ഡലം പ്രത്യേക വികസന എംഎൽഎ ഫണ്ടിൽനിന്ന് ആംബുലൻസ് അനുവദിച്ച എംഎൽഎ ശ്രീ.സി.സി.മുകുന്ദന് നന്ദിയും ആൽഫാ പാലിയേറ്റീവ് കെയറിൻ്റെ കൂടെ നിന്ന എല്ലാവരോടും തുടർന്നുള്ള സഹകരണം വേണമെന്നും ചെയർമാൻ അഭ്യർത്ഥിച്ചു

Latest News